Parivar News
Online News Portal

വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജി വെച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി )യിൽ ചേർന്നു

കാസർഗോഡ് : നൂറുകണക്കിന് പേർ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജി വെച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി)യിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. കാസർകോട് ബോസ്കോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കെ. സുരേഷൻ എൻ.സി.പി അംഗത്വം നൽകി.

പിഡിപി സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ് . മുസ്ലിംലീഗ് നേതാവ് ഹമീദ് ചെരങ്കൈ / പിഡിപി ജില്ലാ സെക്രട്ടറി ശാഫി സുഹ്രി , കുമ്പള പഞ്ചായത്ത് എസ്.ടി.യു വനിതാലീഗ് നേതാവ് ഖദീജാ മൊഗ്രാൽ, കുമ്പള പഞ്ചായത്ത് എസ്.ടി.യു വനിതാലീഗ് നേതാവ് ഖദീജാ മൊഗ്രാൽ, കുമ്പള പഞ്ചായത്ത് മുസ്ലീംലീഗ് ഭാരവാഹി ജാഫർ പേരാൽ, വിവിധ രാഷ്ട്രീയ നേതാക്കളായ രാധാകൃഷ്ണൻ , ബി.എച്ച്. ഖാലിദ് ബംബ്രാണ, അബ്ബാസ് മൊഗ്രാൽ, നാസർ പള്ളം, മുഹമ്മദ് കാഞ്ഞങ്ങാട്, പ്രഭാകരൻ, ദാമോദരൻ, സുഭാഷ്, സലോണി അബ്രഹാം, സിജു അബ്രഹാം അടക്കമുള്ള നേതാക്കളും പ്രവർത്തകരും എൻ.സി.പി യിൽ ചേർന്നു.

നിയോജക മണ്ഡലം പ്രസിഡന്റ് ഉബൈദുള്ള കടവത്ത് അധ്യക്ഷത വഹിച്ചു. രവി കുളങ്ങര ഉദ്ഘാടനം ചെയ്തു. ഹാഷിം സ്വാഗതം പറഞ്ഞു. കരീം ചന്തേര , ദേവദാസ് വസന്തകുമാർ