Parivar News
Online News Portal

നെയ്യാറ്റിൻകര റോഡിലെ കുഴികളടച്ച് മാതൃകയായി ഓട്ടോതൊഴിലാളികൾ

 

നെയ്യാറ്റിൻകര റോഡിലെ കുഴികളടച്ച് മാതൃകയായി ഓട്ടോതൊഴിലാളികൾ . നെയ്യാറ്റിൻകര – പൂവാർ റോഡിലെ കുഴികളടച്ചാണ് അമ്മൻകോവിലെ ജംഗ്ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ രംഗത്തെത്തിയത്. അമ്മൻകോവിലിന് മുന്നിലും കാനറാ ബാങ്കിനു സമീപത്തുമുള്ള അപകടകരമായ കുഴികളാണ് തൊഴിലാളികൾ കോൺക്രീറ്റ് മിശ്രിതം കൊണ്ട് അടച്ചത്.

 

 

ഓട്ടോറിക്ഷ ദിവസേന ലഭിക്കുന്ന തുച്ഛമായ വരുമാനത്തിന്റെ ഒരു ഭാഗം ചെലവഴിച്ചാണ് കുഴികൾ മൂടിയത്. ബസ്സ്റ്റാൻന്റിൽ നിന്നും ബസുകൾ ഇറങ്ങി വരുന്നതും ഇടുങ്ങിയതുമായ റോഡായതിനാൽ അപകടം നിത്യസംഭമാണെന്നും ഓട്ടോറിക്ഷാ തൊഴിലാളികൾ പറഞ്ഞു. റോഡിലെ കുഴികൾ കൊണ്ട് ഏറെ ദുരിതമനുഭവിക്കുന്നത് ഓട്ടോറിക്ഷാ തൊഴിലാളികളാണ്.