Parivar News
Online News Portal

തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് കാരണമെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തൃശൂരിൽ മരിച്ച യുവാവിന് മങ്കിപോക്സ് ആണെന്ന് സ്ഥിരീകരിച്ചു. പൂനെയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 21നാണ് യുവാവ് കേരളത്തിലെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യുവാവിനെ കൂട്ടിക്കൊണ്ടുപോകാൻ 4 പേർ പോയിരുന്നു.

യുവാവിന്‍റെ മരണശേഷം, ഇയാൾക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും വിദേശത്ത് നടത്തിയ പരിശോധനയിൽ മങ്കിപോക്സ് പോസിറ്റീവ് ആയിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായി. പിന്നാലെ പുണെ വൈറോളജി ലാബിലേക്ക് അയക്കുകയും അവിടെയും പോസിറ്റീവ് ഫലം ലഭിക്കുകയുമായിരുന്നു.