Parivar News
Online News Portal

സംസ്ഥാനത്തെ പ്രശ്നങ്ങൾക്ക് പരിഹാരമായി കോമ്പോസിറ്റ് ടെൻഡർ; പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംയോജിത ടെൻഡർ (ജോയിന്‍റ് കോൺട്രാക്ട്) സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. സംയുക്ത കരാർ നടപ്പാക്കുന്നതിലൂടെ നിർമ്മാണത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കാനും അനുബന്ധ അറ്റകുറ്റപ്പണികൾ ഒഴിവാക്കാനും കഴിയും. ഇത് ഗുണനിലവാരം മെച്ചപ്പെടുത്താനും നിർമ്മാണച്ചെലവ് കുറയ്ക്കാനും സഹായിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.