Parivar News
Online News Portal

പടിഞ്ഞാറൻ കാറ്റ് വീശുന്നതിനാൽ രാത്രി കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

കൊച്ചി: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ കൊച്ചിക്ക് മുകളിൽ നേരിയ കറക്കം രൂപപ്പെട്ടിരിക്കുന്നു. ഇത് വടക്കോട്ട് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി മധ്യകേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് രാത്രി/പുലർച്ചെയോടെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഓഗസ്റ്റ് 5 വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്കു സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.