Parivar News
Online News Portal

സംസ്ഥാനങ്ങളോട് വൈദ്യുതി കുടിശ്ശിക വേഗം തീർക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ വൈദ്യുതി വിതരണ കമ്പനികൾക്കും വൈദ്യുതി ഉൽപ്പാദന കമ്പനികൾക്കും സംസ്ഥാനങ്ങൾ നൽകാനുള്ള പണം എത്രയും വേഗം തീർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരുകളോട് ആവശ്യപ്പെട്ടു.

മാസങ്ങളായി കുടിശ്ശിക വരുത്തുന്നത് ഈ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരു ലക്ഷം കോടി രൂപയാണ് രാജ്യത്തെ വൈദ്യുതി ഉത്പാദന കമ്പനികൾക്ക് നൽകാനുള്ളത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന് 1.3 ലക്ഷം കോടി രൂപയാണ് വൈദ്യുതി വിതരണ കമ്പനികൾക്ക് നൽകാനുള്ളത്. സർക്കാരുകളുടെ പേയ്മെന്‍റിലെ കാലതാമസം ഈ കമ്പനികളുടെ വരുമാനത്തെ ബാധിക്കും.