Parivar News
Online News Portal

ബി.എസ്.എന്‍.എല്‍ 4ജിയിലേക്ക്; 3ജി സിം അപ്‌ഗ്രേഡ് ചെയ്യാന്‍ മെസേജ് എത്തി

ഒടുവിൽ ബിഎസ്എൻഎൽ 4ജിയിലേക്ക്. ഉപഭോക്താക്കൾക്ക് അവരുടെ പഴയ 3ജി സിം കാർഡുകളെല്ലാം 4ജിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി.

“പ്രിയ ഉപഭോക്താവേ ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ്. അടുത്തുള്ള ബിഎസ്എന്‍എല്‍ സേവന കേന്ദ്രത്തില്‍ നിന്ന് സിം കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്” എന്നാണ് സന്ദേശം

വിവിധ കേന്ദ്രങ്ങളിൽ ബിഎസ്എൻഎൽ ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ആധാർ കാർഡും ബിഎസ്എൻഎൽ മൊബൈലുമായി പോയാൽ, 3ജി സിം കാർഡ് 4ജിയിലേക്ക് മാറ്റാൻ കഴിയും.