Parivar News
Online News Portal

രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ന്യൂഡല്‍ഹി: ജൂലൈയിൽ രാജ്യത്തെ യുപിഐ പണമിടപാടുകളുടെ എണ്ണം 600 കോടി കവിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ആറ് വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം ഇടപാടുകൾ നടക്കുന്നത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജൂലൈയിൽ 628 കോടി ഇടപാടുകളിലായി 10.62 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. ജൂണിന് ശേഷം 7 ശതമാനം വർദ്ധനവാണിത്.

“ഇതൊരു വലിയ നേട്ടമാണ്. പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കാനും സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനുമുള്ള ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ ദൃഢനിശ്ചയമാണ് ഇത് കാണിക്കുന്നത്. കോവിഡ് -19 സമയത്ത് ഡിജിറ്റൽ പേയ്മെന്‍റുകൾ ഒരു വലിയ സഹായമായിരുന്നു,” മോദി ട്വിറ്ററിൽ കുറിച്ചു.