Parivar News
Online News Portal

ഇന്ത്യയിൽ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാൻ ബിവൈഡി

ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി (ബിൽഡ് യുവർ ഡ്രീം) തങ്ങളുടെ ആറ്റോ 3 എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അടുത്ത വർഷം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ ഇത് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഫെബ്രുവരിയിലാണ് ബിവൈഡി അറ്റോ 3 ചൈനയിൽ അവതരിപ്പിച്ചത്.

എംജി സിഎസ് ഇവി ഉൾപ്പെടെയുള്ള എസ്‌യുവികൾക്ക് അറ്റോ 3 യുടെ വരവ് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു. സെഡ്‌എസ് ഇവിയെക്കാളും വലുപ്പമുണ്ട് ആറ്റോ 3യ്ക്ക്. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,455 എംഎം, 1,875 എംഎം, 1,615 എംഎം എന്നിങ്ങനെയാണ്. 2,720 എംഎം വീൽബേസാണ് ഇതിനുള്ളത്. ഗ്രൗണ്ട് ക്ലിയറൻസ് എംഎം ആണ്.