Parivar News
Online News Portal

ഓസ്ട്രേലിയൻ സ്ട്രൈക്കർ ഐഎസ്എല്ലിലേക്ക്

ഓസ്ട്രേലിയയിൽ നിന്നുള്ള സ്ട്രൈക്കറായ ഹാരി സോയർ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇടം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഓസ്ട്രേലിയൻ ക്ലബ് സൗത്ത് മെൽബൺ എഫ്സിക്ക് വേണ്ടിയാണ് സോയർ കളിച്ചിരുന്നത്. സോയർ ക്ലബ് വിട്ട് ഇന്ത്യയിലേക്ക് ചേക്കേറിയതായി സൗത്ത് മെൽബൺ സ്ഥിരീകരിച്ചു.

സോയർ ഐഎസ്എല്ലിലേക്ക് വരികയാണെങ്കിലും, ക്ലബ് എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, അദ്ദേഹം ഒരു ഓസ്ട്രേലിയൻ കളിക്കാരനായതിനാൽ ഏഷ്യൻ ക്വാട്ടയിലാകും സൈൻ ചെയ്യുക. ജംഷഡ്പൂർ എഫ്സി, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളിലൊന്നായിരിക്കും സോയറിന്‍റെ അടുത്ത തട്ടകം. ചില സൂചനകൾ പ്രകാരം സോയർ ജംഷഡ്പൂരിലേക്ക് മാറും. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

25 വയസ് മാത്രം പ്രായമുള്ള സോയർ ഓസ്ട്രേലിയൻ ക്ലബ് ന്യൂകാസിൽ ജെറ്റ്സിലൂടെയാണ് കരിയർ ആരംഭിച്ചത്. ഫിലിപ്പീൻസ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ സോയർ ക്ലബ് ഫുട്ബോളും കളിച്ചു. സൗത്ത് മെൽബണിനായി ഇതുവരെ 42 മത്സരങ്ങൾ കളിച്ച സോയർ 25 ഗോളുകൾ നേടിയിട്ടുണ്ട്.