Parivar News
Online News Portal

തായ്‌വാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത് 21 ചൈനീസ് വിമാനങ്ങൾ

തായ്‌പേയ് സിറ്റി: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് 21 ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാന്‍റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന്‍റെ വിശദാംശങ്ങൾ തായ്‌വാൻ പ്രതിരോധ മന്ത്രാലയം അവരുടെ വെബ്സൈറ്റിൽ പങ്കുവച്ചിട്ടുണ്ട്.

ജെ-11 വിമാനം എട്ടെണ്ണം, ജെ-16 വിമാനം പത്തെണ്ണം, എയര്‍പൊലീസ്-500 ക്രാഫ്റ്റ് വിമാനം ഒന്ന്, വൈ-9- ഇ ഡബ്ല്യു ഒന്ന്, വൈ-8 എലിന്റ് വിമാനം ഒന്ന് എന്നിവ തായ്‌വാനീസ് വ്യോമാതിർത്തികൾ കടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സംഭവത്തിൽ പ്രതികരണമായി, വിമാനവേധ മിസൈലുകൾ നിരീക്ഷിക്കാൻ എയര്‍ പട്രോളിംഗ് സേനയെ അയയ്ക്കുമെന്ന് മന്ത്രാലയം പറഞ്ഞു. ഇതിനായി സിഎപി വിമാനങ്ങളെ ചുമതലപ്പെടുത്തുകയും റേഡിയോ മുന്നറിയിപ്പ് നൽകുകയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങൾ വിന്യസിക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.