Parivar News
Online News Portal

കുട്ടികളെ വാഹനങ്ങളിൽ ഒറ്റയ്ക്കാക്കി പോകരുതെന്ന് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്

അബുദാബി: കുട്ടികളെ വാഹനങ്ങളിൽ ഒറ്റയ്ക്കാക്കി പോകരുതെന്ന് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്. വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പോലീസ് അറിയിച്ചു. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കാറിൽ ചൈൽഡ് സീറ്റ് ഉണ്ടാകണമെന്നാണ് നിർദ്ദേശം.

കുട്ടികളെ മുൻസീറ്റിലിരുത്തി വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണ്. 400 ദിർഹം പിഴയും ഡ്രൈവറുടെ ലൈസൻസിൽ 4 ബ്ലാക്ക് പോയിന്റും ലഭിക്കും.

അതേസമയം, നിയമലംഘനം പിടികൂടാൻ നിരീക്ഷണം ശക്തമാക്കിയെന്ന് അബുദാബി പോലീസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ധാനി അൽ ഹമീരി അറിയിച്ചു. സീറ്റ് ബെൽറ്റുകൾ 40 മുതൽ 60% വരെ സുരക്ഷ ഉറപ്പാക്കുമെന്നാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.