ഐ.എൻ.റ്റി.യു.സി. നെയ്യാറ്റിൻകര നിയോജക മണ്ഡലം സമ്മേളനം നടത്തി
നെയ്യാറ്റിൻകര ; ഐ.എൻ.റ്റി.യു.സി. നെയ്യാറ്റിൻകര നിയോജക മണ്ഡലം സമ്മേളനം .രാജ്യത്ത് തൊഴിലെടുക്കുന്നവരും മുതൽ മുടക്കുന്നവരും ചെറുകിട സംരംഭകരും ഒന്നാകെ വെല്ലുവിളികൾ നേരിടുകയാണ്. ജീവിതഭാരംകൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരുടെയും, പാവപ്പെട്ടവരുടെ യും, കർഷകരുടെയും, യുവാക്കളുടെയും, വിദ്യാർത്ഥികളുടെയും ആശങ്കകളും ആവലാതികളും പരിഗണിക്കാനോ, പരിഹരിക്കാനോ ഭരണ കൂടം മുതിരുന്നില്ല. ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ സമര സംഘടനയായ ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് രാജ്യവ്യാപകമായി തൊഴിലും തൊഴിലാളി പ്രശ്നങ്ങളും ഏറ്റെടുത്ത് സമരമുന്നണിയിലുണ്ട്. സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്ക് എതിരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി ഐ.എൻ.ടി. യു.സി. മുന്നേറുകയാണ്. സമര പഥങ്ങളിൽ ശക്തി പകരാൻ സമ്മേളനങ്ങൾ തുടങ്ങി .
കഴിഞ്ഞ ദിവസം വൈകുന്നേരം നെയ്യാറ്റിൻകര ഠൗൺ ഹാളിൽ നടന്ന ഐ.എൻ.റ്റി.യു.സി. നെയ്യാറ്റിൻകര നിയോജക മണ്ഡലം സമ്മേളനം ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ശ്രീ. ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ശ്രീ. വി.ആർ. പ്രതാപൻ നിർവ്വഹിച്ചു.
പത്താം കല്ല്കെ .സുബാഷ് ഐ.എൻ.ടി.യു.സി.അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് , ആർ.എസ്.വിമൽകുമാർ ഐ.എൻ.ടി.യു.സി. യുവതൊഴിലാളി വിഭാഗം ജില്ലാ പ്രസിഡന്റ്, എ. റിയാസ് (INTUC നെയ്യാ. ഠൗൺ മണ്ഡലം പ്രസിഡന്റ്) ജെ.എസ്. രാജമണി തുടങ്ങിയവർ സംസാരിച്ചു. (INTUC അതിയന്നൂർ മണ്ഡലം പ്രസിഡന്റ് ഇളവനീക്കര സാം (INTUC പെരുനമ്പഴുതൂർ മണ്ഡലം പ്രസിഡന്റ്) ചാലാക്കര ശ്രീകുമാർ (INTUC കുളത്തൂർ മണ്ഡലം പ്രസിഡന്റ്) അനിൽരാജ് (INTUC കാരോട് മണ്ഡലം പ്രസിഡന്റ് തുടങ്ങിയവർ നേതൃത്വം നൽകി