Parivar News
Online News Portal

പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകിട്ട്

ബംഗാൾ: പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന്. വൈകിട്ട് നാലു മണിക്ക് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ഉൾപ്പെടെ അഞ്ച് പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരി ഉൾപ്പെടെ രണ്ട് പേരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്.

2011ൽ ബംഗാളിൽ കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭാ പുനഃസംഘടനയാണിത്. തൃണമൂൽ കോൺഗ്രസിലെയും മന്ത്രിസഭയിലെയും രണ്ടാമനായ പാർത്ഥ ചാറ്റർജിയുടെ അറസ്റ്റും കോടിക്കണക്കിന് രൂപ പിടിച്ചെടുത്തതും മൂലമുണ്ടായ പ്രതിച്ഛായാ നഷ്ടം നികത്താനാണ് മന്ത്രിസഭാ പുനഃസംഘടന.

വൈകിട്ട് നാലു മണിക്ക് അഞ്ച് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.ബിജെപി വിട്ട ബാബുൽ സുപ്രിയോയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. തപസ് റേ, പാർത്ഥ ഭൗമിക്, സ്‌നേഹസിസ് ചക്രവർത്തി, ഉദയൻ ഗുഹ എന്നി നാല് പേരുകളാണ് അന്തിമ പട്ടികയിലുള്ളത്. പ്രദീപ് മജുംദാർ, ബിപ്ലബ് റോയ് ചൗധരി, തജ്മുൽ ഹുസൈൻ, സത്യജിത് ബർമ്മൻ എന്നിവരെ സഹമന്ത്രിമാരാക്കിയേക്കും.